Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamal Haasan

40 വ​ർ​ഷ​ങ്ങ​ൾ​ക്കിപ്പു​റം ബ​ച്ച​നും ക​മ​ൽ​ഹാ​സ​നും വീ​ണ്ടും; ക​ൽ​ക്കി 2 സെ​റ്റി​ൽ വി​ല്ല​നും ര​ക്ഷ​ക​നും  

ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ക​ൽ​ക്കി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. സെ​റ്റി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ അ​മി​താ​ഭ് ബ​ച്ച​നാ​ണ് പ​ങ്കു​വ​ച്ച​ത്. അ​ശ്വ​ത്ഥാ​മ​യു​ടെ ഗെ​റ്റ​പ്പി​ലാ​ണ് ബ​ച്ച​നു​ള്ള​ത്. പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ൽ ക​മ​ൽ​ഹാ​സ​നു​മു​ണ്ടെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

1985ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി ചി​ത്രം ഗി​ര​ഫ്താ​റി​ൽ ആ​ണ് ഇ​തി​നു മു​മ്പ് ബ​ച്ച​നും ക​മ​ലും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്. ക​മ​ലി​നൊ​പ്പം വീ​ണ്ടും സ്ക്രീ​ൻ പ​ങ്കി​ടു​ന്ന​തി​ലെ സ​ന്തോ​ഷം അ​ദ്ദേ​ഹം കു​റി​പ്പി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ശ​ങ്ക​ർ​പ്പ​ള്ളി​യി​ൽ ആ​ണ് ലൊ​ക്കേ​ഷ​ൻ. പ്ര​ഭാ​സും ഉ​ട​ൻ ജോ​യി​ൻ ചെ​യ്യും.

സു​പ്രീം യാ​സ്കി​ൻ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ക​മ​ൽ​ഹാ​സ​നാ​കും ഈ ​സി​നി​മ​യി​ലെ പ്ര​ധാ​ന ഹൈ​ലൈ​റ്റ്. ആ​ദ്യ ഭാ​ഗ​ത്ത് വ​ള​രെ കു​റ​ച്ചു രം​ഗ​ങ്ങ​ളി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട താ​രം ര​ണ്ടാം ഭാ​ഗ​ത്തി​ൽ മു​ഴു​നീ​ള വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ആ​ദ്യ ഭാ​ഗ​ത്തി​ൽ ബ​ച്ച​നും ക​മ​ലും ത​മ്മി​ലു​ള്ള കോം​ബി​നേ​ഷ​ൻ രം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ടേ​ക്കാം.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഈ ​വ​ർ​ഷം ത​ന്നെ തു​ട​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ 35 ശ​ത​മാ​നം ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടി​ന്‍റെ സ​മ​യ​ത്ത് ത​ന്നെ ചി​ത്രീ​ക​രി​ച്ചു​വെ​ന്നും ബാ​ക്കി പ്രീ ​പ്രൊ​ഡ​ക്‌​ഷ​ൻ ന​ട​ക്കു​ക​യാ​ണെ​ന്നും നി​ർ​മാ​താ​ക്ക​ൾ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

നാ​ഗ് അ​ശ്വി​ൻ ത​ന്നെ​യാ​ണ് ര​ണ്ടാം​ഭാ​ഗ​വും സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ ഭാ​ഗ​ത്തി​ൽ ദീ​പി​ക പ​ദു​കോ​ൺ അ​വ​ത​രി​പ്പി​ച്ച സു​മ​ന്തി​യെ​ന്ന ക​ഥാ​പാ​ത്ര​മാ​യി സാ​യ് പ​ല്ല​വി എ​ത്തും. പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ദീ​പി​ക​യെ മാ​റ്റി സാ​യ് പ​ല്ല​വി​യെ ആ​ക്കി​യ​ത്.

Movies

ജ​ന​നാ​യ​ക​ന്‍: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ക​മ​ല്‍​ഹാ​സ​ന്‍

ദ​ള​പ​തി വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്രം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തു​ന്ന ജ​ന​നാ​യ​ക​ന്റെ സെ​ന്‍​സ​ര്‍​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം പു​തി​യ ത​ല​ത്തി​ലേ​ക്ക്. ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​നു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ​ലി​യ ച​ര്‍​ച്ച​ക​ളി​ലേ​ക്കാ​ണ് കോ​ളി​വു​ഡ് നീ​ങ്ങു​ന്ന​ത്.

സി​നി​മ​യി​ല്‍ വ​രു​ത്തു​ന്ന ഓ​രോ ക​ട്ടി​നും വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍ ഹാ​സ​ന്റെ ആ​വ​ശ്യം. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ സു​താ​ര്യ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സ​ര്‍​ഗാ​ത്മ​ക​ത​യെ ത​ട​യു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

സി​നി​മ​യു​ടെ റി​ലീ​സ് നീ​ണ്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ക​മ​ല്‍ ഹാ​സ​ന്‍, ഇ​ത് ഒ​രു സി​നി​മ​യു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം സു​താ​ര്യ​മാ​യി​രി​ക്ക​ണം.

അ​ത് അ​വ്യ​ക്ത​ത​ക​ളാ​ല്‍ ത​ള​യ്ക്ക​പ്പെ​ട​രു​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ നീ​തീ​ക​ര​ണം ന​ല്‍​ക​ണം. വ്യ​ക്ത​ത​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ല​യി​ലു​ള്ള വി​ശ്വാ​സം ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​മെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ എ​ല്ലാ​വ​രും ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​ന്നി​ക്ക​ണ​മെ​ന്നും ഗൗ​ര​വ​ക​ര​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ ചി​ത്ര​ത്തി​ന് യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വാ​ദ​ത്തി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യും റി​ലീ​സ് ജ​നു​വ​രി 21-ലേ​ക്ക് നീ​ട്ടു​ക​യും ചെ​യ്തു.

വി​ജ​യ് ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലേ​ക്ക് പൂ​ര്‍​ണ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പു​ള്ള അ​വ​സാ​ന ചി​ത്ര​മാ​യ​തി​നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ജ​ന​നാ​യ​ക​ന്‍ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ങ്ക​ല്‍ റി​ലീ​സ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന ചി​ത്രം ത​ട​സ​പ്പെ​ട്ട​ത് ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലും വ​ലി​യ ച​ര്‍​ച്ച​യാ​ണ്.

Movies

ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ലൈ​വ​ർ 173; സം​വി​ധാ​യ​ക​നാ​യി സി​ബി ച​ക്ര​വ​ർ​ത്തി

ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ലൈ​വ​ർ 173- സി​ബി ച​ക്ര​വ​ർ​ത്തി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങും. നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു​ശേ​ഷം ക​മ​ൽ​ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്ക​മ​ൽ ഫി​ലിം​സ് ആ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

46 വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​വും ആ​രാ​ധ​ക​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ത​ലൈ​വ​ർ 173. ദു​ബാ​യി​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ച ദി​വ​സം മു​ത​ൽ ആ​രാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​ന്ന് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കി​യി​രു​ന്നു.

സു​ന്ദ​ർ സി ​ആ​യി​രി​ക്കും സം​വി​ധാ​യ​ക​നെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. സു​ന്ദ​ർ സി ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വ​ന്നെ​ങ്കി​ലും പ്ര​രാം​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പി​ന്മാ​റു​ക​യാ​യി​രു​ന്നു. ത​ന്‍റെ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പും സു​ന്ദ​ർ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

സു​ന്ദ​റി​ന്‍റെ പി​ന്മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​രു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും ആ​രെ​യും തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. ഒ​രു​ഘ​ട്ട​ത്തി​ൽ ധ​നു​ഷ് ആ‍​യി​രി​ക്കും സം​വി​ധാ​യ​ക​ൻ എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.

യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​രാ​യ രാം​കു​മാ​ർ ബാ​ല​കൃ​ഷ്ണ​ൻ, നി​തി​ല​ൻ സ്വാ​മി​നാ​ഥ​ൻ, പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ നി​ർ​മാ​ണ​ക്ക​മ്പ​നി രാ​ജ്ക​മ​ൽ ഫി​ലിം​സ് ത​ലൈ​വ​ർ 173-ന്‍റെ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

2022ൽ ​പു​റ​ത്ത​റി​ങ്ങി​യ ഡോ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സി​ബി ച​ക്ര​വ​ർ​ത്തി​യാ​ണ് ഇ​നി ത​ലൈ​വ​രു​ടെ തേ​രി​ന്‍റെ സാ​ര​ഥി. സി​ബി​യു​ടെ ഇ​തി​നു മു​മ്പു​ള്ള ചി​ത്രം ഡോ​ൺ വ​മ്പ​ൻ ഹി​റ്റ് ആ​യി​രു​ന്നു.

ഓ​രോ കു​ടും​ബ​ത്തി​നും ഒ​രു നാ​യ​ക​നു​ണ്ട്... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ചു​ള്ള പോ​സ്റ്റ​ർ രാ​ജ്ക​മ​ൽ ഫി​ലിം​സ് പ​ങ്കു​വ​ച്ച​ത്. പ്ര​ഖ്യാ​പ​നം ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത​ത​ത്.

ത​ലൈ​വ​ർ 173-ന്‍റെ സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ നി​ർ​വ​ഹി​ക്കും. റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സ് ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. ക​മ​ൽ ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 44 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ആ​ർ മ​ഹേ​ന്ദ്ര​നൊ​പ്പം ചേ​ർ​ന്നാ​ണ് ക​മ​ൽ ഹാ​സ​ൻ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന​ത്.

National

സ്വ​ത​ന്ത്ര സി​നി​മ​ക​ൾ​ക്ക് തി​യ​റ്റ​റിൽ ഇ​ടം​ ല​ഭി​ക്കു​ന്നി​ല്ല: ക​മ​ൽ​ഹാ​സ​ൻ

പ​​​​നാ​​​​ജി: സ്വ​​​​ത​​​​ന്ത്ര സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്ക് തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​ടം​​​​ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ.

ഗോ​​​​വ രാ​​​​ജ്യാ​​​​ന്ത​​​​ര ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ൽ ത​​​​ന്‍റെ സി​​​​നി​​​​മ ‘അ​​​​മ​​​​ര​​​​’ന്‍റെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്വ​​​​ത​​​​ന്ത്ര സി​​​​നി​​​​മ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​ണ്, വാ​​​​ണി​​​​ജ്യ​​​​സി​​​​നി​​​​മ​​​​യു​​​​ടെ ഇ​​​​ട​​​​ത്തി​​​​ലേ​​​​ക്ക് അ​​​​തി​​​​നെ കൊ​​​​ണ്ടു​​​​വ​​​​ര​​​​രു​​​​ത്- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നോ​​​​ടൊ​​​​പ്പം ചി​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ശി​​​​വ​​​​കാ​​​​ർ​​​​ത്തി​​​​കേ​​​​യ​​​​നും സാ​​​​യ് പ​​​​ല്ല​​​​വി​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Movies

ര​ജ​നി-​ക​മ​ല്‍ ചി​ത്ര​ത്തി​ല്‍​നി​ന്നു സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി. ​പി​ന്മാ​റി; കാ​ര​ണം...

ലോ​ക​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​ങ്ങ​ളാ​യ ര​ജ​നി​കാ​ന്തും ക​മ​ല്‍​ഹാ​സ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു! ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രും ച​ല​ച്ചി​ത്ര​ലോ​ക​വും ആ​കാം​ഷ​യോ​ടെ​യാ​ണ് ആ ​പ്ര​ഖ്യാ​പ​നം ഏ​റ്റെ​ടു​ത്ത​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ആ​രാ​കു​മെ​ന്നാ​യി​രു​ന്നു ഏ​വ​രും ഉ​റ്റു​നോ​ക്കി​യ​ത്.

ര​ജ​നി​കാ​ന്തി​ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ പേ​രാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്നു​കേ​ട്ട​ത്. പി​ന്നീ​ട്, പ​ല​രു​ടെ​യും പേ​രു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നെ​ങ്കി​ലും ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി-​യി​ലേ​ക്കു പ്രോ​ജ​ക്ട് എ​ത്തു​ക​യാ​യി​രു​ന്നു. വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ, ആ​രാ​ധ​ക​രും ആ​ഘോ​ഷ​ത്തി​ലാ​യി.

എ​ന്നാ​ല്‍, പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വാ​ര്‍​ത്ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​യി. സു​ന്ദ​ര്‍ പ്രോ​ജ​ക്ടി​ല്‍​നി​ന്നു പി​ന്മാ​റി! സം​വി​ധാ​യ​ക​ന്‍റെ ഭാ​ര്യ​യും സൂ​പ്പ​ര്‍​താ​ര​വു​മാ​യ ഖു​ഷ്ബു ആ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ല്‍, മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഖു​ഷ്ബു പോ​സ്റ്റ് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, സു​ന്ദ​ര്‍ സി ​ത​ന്നെ നേ​രി​ട്ട് എ​ത്തു​ക​യും പി​ന്മാ​റു​ന്ന തീ​രു​മാ​നം ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഹൃ​ദ​യ​വേ​ദ​ന​യോ​ടെ

'ഹൃ​ദ​യ​വേ​ദ​ന​യോ​ടെ​യാ​ണ് ഞാ​ന്‍ ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ളു​മാ​യി പ​ങ്കി​ടു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ കാ​ര​ണം, അ​ഭി​മാ​ന​ക​ര​മാ​യ പ്രോ​ജ​ക്റ്റ് ത​ലൈ​വ​ര്‍ 173ല്‍​നി​ന്ന് പി​ന്മാ​റാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ത് എ​ന്ന സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബു​ദ്ധി​മു​ട്ടു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നു' സു​ന്ദ​ര്‍ സി ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

'ജീ​വി​ത​ത്തി​ല്‍, സ്വ​പ്ന​ങ്ങ​ളി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ലും, ന​മു​ക്കു വേ​ണ്ടി ഒ​രു​ക്കി​യ പാ​ത പി​ന്തു​ട​രേ​ണ്ട​തു​ണ്ട്. ഈ ​ര​ണ്ട് ഐ​ക്ക​ണു​ക​ളു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധം വ​ള​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. അ​വ​ര്‍ എ​ക്കാ​ല​വും എ​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഞ​ങ്ങ​ള്‍ പ​ങ്കി​ട്ട നി​മി​ഷ​ങ്ങ​ള്‍ ഞാ​ന്‍ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ല​മ​തി​ക്കും. അ​വ​ര്‍ എ​ന്നെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു. ഞാ​ന്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ അ​വ​രു​ടെ പ്ര​ചോ​ദ​ന​വും അ​റി​വും തേ​ടു​ന്ന​ത് തു​ട​രും... എ​ന്‍റെ ആ​ത്മാ​ര്‍​ഥ​മാ​യ ക്ഷ​മാ​പ​ണം സ്വീ​ക​രി​ക്കു​ക...' സു​ന്ദ​ര്‍ സി ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

'നി​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്കും മ​ന​സി​ലാ​ക്ക​ലി​നും ന​ന്ദി. അ​ത് എ​നി​ക്ക് ഒ​രു ലോ​കം പോ​ലെ​യാ​ണ്. നി​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള കൂ​ടു​ത​ല്‍ ഓ​ര്‍​മ​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു...' എ​ന്നു പ​റ​ഞ്ഞാ​ണ് സു​ന്ദ​ര്‍ സി ​കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു സൂ​പ്പ​ർ താ​ര​ങ്ങ​ളു​മാ​യു​ള്ള ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് പി​ൻ​മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​ഭ്യൂ​ഹം പ​ര​ക്കു​ന്ന​ത്. 

കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​മ്പു ത​ന്നെ ര​ജ​നി​കാ​ന്തും ക​മ​ലും ത​ങ്ങ​ള്‍ ഒ​ന്നി​ച്ചു​ള്ള പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ത​ഗ് ലൈ​ഫി​ലാ​ണ് ക​മ​ല്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ള്‍ പു​തി​യ സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലു​മാ​ണ്.
ചി​ത്രം ആ​രു സം​വി​ധാ​നം ചെ​യ്യു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Movies

ക​മ​ൽ​ഹാ​സ​ൻ - ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി സു​ന്ദ​ർ സി?

ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​തി​ൽ നി​ന്നും പി​ൻ​മാ​റി ന​ടി ഖു​ശ്ബു​വി​ന്‍റെ ഭ​ർ​ത്താ​വ് സു‌​ന്ദ​ർ സി. ​ഖു​ശ്ബു​വി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ​ങ്കു​വ​ച്ച പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കി​യ​തെ​ങ്കി​ലും പി​ന്നാ​ലെ ഈ ​കു​റി​പ്പ് നീ​ക്കം ചെ​യ്തു.

അ​തേ​സ​മ​യം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സ്താ​വ​ന വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​മ​ൽ​ഹാ​സ​നും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്ന സി​നി​മ സു​ന്ദ​ർ സി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ക​മ​ൽ​ഹാ​സ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ പൂ​ജ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്ക​മ​ൽ ഓ​ഫീ​സി​ൽ​വ​ച്ച് ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

‘എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​രാ​ധ​ക​ർ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും ഒ​രു ഹൃ​ദ​യം​ഗ​മ​മാ​യ കു​റി​പ്പ്. ഹൃ​ദ​യ വേ​ദ​നോ​ടെ​യാ​ണ് ചി​ല പ്ര​ധാ​ന​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ നി​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ത​ലൈ​വ​ർ173 എ​ന്ന പ്രൊ​ജ​ക്റ്റി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു.

ജീ​വി​ത​ത്തി​ൽ, ന​മ്മു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചാ​ലും, ന​മു​ക്ക് വേ​ണ്ടി നി​ശ്ച​യി​ച്ച പാ​ത പി​ന്തു​ട​രേ​ണ്ടി​വ​രു​ന്ന നി​മി​ഷ​ങ്ങ​ളു​ണ്ട്. ഈ ​ര​ണ്ട് താ​ര​ങ്ങ​ളു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധം വ​ള​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. ആ ​ബ​ന്ധം എ​പ്പോ​ഴും ഞാ​ൻ നി​ല​നി​ർ​ത്തും.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ പ​ങ്കി​ട്ട നി​മി​ഷ​ങ്ങ​ൾ ഞാ​ൻ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ല​മ​തി​ക്കും. അ​വ​ർ എ​ന്നെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു, ഞാ​ൻ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ അ​വ​രു​ടെ പ്ര​ചോ​ദ​ന​വും അ​റി​വും തേ​ടു​ന്ന​ത് തു​ട​രും.

ഈ ​സി​നി​മ​യി​ൽ നി​ന്ന് ഞാ​ൻ മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും അ​വ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം ഞാ​ൻ തു​ട​ർ​ന്നും തേ​ടും. ഈ ​മ​ഹ​ത്താ​യ പ്രോ​ജ​ക്ടി​ന് എ​ന്നെ പ​രി​ഗ​ണി​ച്ച​തി​ന് എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്ന് ഞാ​ൻ ഇ​രു​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു.

ഈ ​സി​നി​മ​യെ ആ​കാം​ക്ഷ​യോ​ടെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രെ ഈ ​വാ​ർ​ത്ത നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ദ​യ​വാ​യി എ​ന്‍റെ ആ​ത്മാ​ർ​ത്ഥ​മാ​യ ക്ഷ​മാ​പ​ണം സ്വീ​ക​രി​ക്കു​ക. നി​ങ്ങ​ളു​ടെ ആ​വേ​ശം നി​ല​നി​ർ​ത്തു​ന്ന വി​നോ​ദം തു​ട​ർ​ന്നും നി​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ഞാ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. നി​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്കും മ​ന​സി​ലാ​ക്ക​ലി​നും ന​ന്ദി.’

‘ത​ലൈ​വ​ർ 173’ എ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 2027 പൊ​ങ്ക​ലി​നാ​യി​രി​ക്കും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക എ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞി​രു​ന്നു. ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും റെ​ഡ് ജ​യ​ന്‍റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലും ക​മ​ല്‍​ഹാ​സ​നും പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​ജ്യ​സ​ഭാം​ഗ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​നും ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും പ​ങ്കെ​ടു​ക്കി​ല്ല. വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഇ​രു​വ​രും സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ന​ട​ന്‍ മ​മ്മൂ​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, ക​മ​ല്‍​ഹാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

മൂ​ന്നു പേ​രു​ടെ​യും പേ​രു​കൾ ഉ​ള്‍​പ്പെ​ടു​ത്തി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ര​സ്യ​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് തൊ​ട്ടു​മു​മ്പാ​ണ് ഇ​രു​വ​രും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത് 

പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മ​മ്മൂ​ട്ടി​യെ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ചു. അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ മ​മ്മൂ​ട്ടി ത​യാ​റാ​യി​രു​ന്നി​ല്ല.

 

National

ക​രൂ​ർ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

"ക​രൂ​ർ ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​ണ് ഞാ​ൻ വ​ന്ന​ത്. ഈ ​ദു​ര​ന്ത​ത്തെ സം​ഖ്യ​ക​ളാ​യി കാ​ണ​രു​ത്. അ​വ​രെ അ​മ്മ​മാ​രാ​യും സ​ഹോ​ദ​രി​മാ​രാ​യും പ്രാ​യ​മാ​യ​വ​രാ​യും കാ​ണു​ക. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്, ഇ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ല," രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു.

"ഈ ​വി​ഷ​യ​ത്തി​ൽ പ​ക്ഷം പി​ടി​ക്ക​രു​ത്. പ​ക്ഷം പി​ടി​ക്ക​ണ​മെ​ങ്കി​ൽ, ന​മു​ക്ക് ജ​ന​ങ്ങ​ളു​ടെ പ​ക്ഷം പി​ടി​ക്കാം. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വ ഗു​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചു.​അ​തി​ന് ന​മ്മ​ൾ അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി പ​റ​യ​ണം'-​ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

Movies

ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ലാ​ലേ​ട്ട​ൻ, സ​ന്തോ​ഷം മാ​ത്രം; മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ൽ​ഹാ​സ​ൻ

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. മോ​ഹ​ൻ​ലാ​ലി​നെ ലാ​ലേ​ട്ട​ൻ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത ക​മ​ൽ​ഹാ​സ​ൻ അ​ദ്ദേ​ഹം ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന യ​ഥാ​ർ​ത്ഥ ക​ലാ​കാ​ര​നാ​ണെ​ന്നും കു​റി​ച്ചു.

‘എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് ലാ​ലേ​ട്ട​നെ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത് കാ​ണു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ സ്പ​ർ​ശി​ച്ച ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഒ​രു യ​ഥാ​ർ​ഥ ക​ലാ​കാ​ര​നാ​ണ് അ​ദ്ദേ​ഹം. തി​ക​ച്ചും അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.’‌ ക​മ​ൽ​ഹാ​സ​ന്‍റെ വാ​ക്കു​ക​ൾ.

ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ന​ടി ഉ​ർ​വ​ശി​യും മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം വി​ജ​യ​രാ​ഘ​വ​നും രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു.

National

റാ​ലി​ക​ളി​ലെ ആ​ൾ​ക്കൂ​ട്ടം വോ​ട്ടാ​യി മാ​റ​ണ​മെ​ന്നി​ല്ലെ​ന്ന് ക​മ​ൽ​ഹാ​സ​ൻ

 

 

ചെ​ന്നൈ: ഒ​രു നേ​താ​വി​ന് ആ​ൾ​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞാ​ലും ആ ​പി​ന്തു​ണ വോ​ട്ടാ​യി മാ​റ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​പ​ക​നും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. ഇ​ത് താ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കു​മെ​ന്ന​തു പോ​ലെ ത​ന്നെ ന​ട​ൻ വി​ജ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ക​മ​ൽ പ​റ​ഞ്ഞു.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ റാ​ലി​ക​ളി​ൽ ദൃ​ശ്യ​മാ​കു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.""​ശ​രി​യാ​യ പാ​ത​യി​ലൂ​ടെ നീ​ങ്ങു​ക, ധൈ​ര്യ​ത്തോ​ടെ മു​ന്നേ​റു​ക, ജ​ന​ങ്ങ​ൾ​ക്ക് ന​ന്മ ചെ​യ്യു​ക ഇ​താ​ണ് എ​ല്ലാ നേ​താ​ക്ക​ളോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്’’, വി​ജ​യ്ക്ക് ന​ൽ​കാ​ൻ എ​ന്തെ​ങ്കി​ലും ഉ​പ​ദേ​ശം കൈ​വ​ശ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി ക​മ​ൽ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വാ​രൂ​രി​ൽ ന​ട​ന്ന റാ​ലി​യി​ൽ വി​ജ​യ് ഇ​തേ ചോ​ദ്യം ജ​ന​ക്കൂ​ട്ട​ത്തോ​ടു ചോ​ദി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്ന​ത് പോ​ലെ ഇ​തൊ​രു അ​ർ​ഥ​ശൂ​ന്യ​മാ​യ റാ​ലി​യാ​ണോ​യെ​ന്നും നി​ങ്ങ​ളാ​രും ന​മ്മു​ടെ പാ​ർ​ട്ടി​ക്ക് വോ​ട്ട് ചെ​യ്യി​ല്ലേ​യെ​ന്നും വി​ജ​യ് ആ​രാ​ഞ്ഞ​പ്പോ​ൾ, വി​ജ​യ് വി​ജ​യ് എ​ന്ന ഉ​ച്ച​ത്തി​ലു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യി​രു​ന്നു ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Movies

‘അ​വ​ൻ എ​നി​ക്ക് സ​ഹോ​ദ​ര​നാ​ണ്’; വി​ജ​യ്‌​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ക​മ​ൽ​ഹാ​സ​ന്‍റെ മ​റു​പ​ടി

സി​നി​മ​യി​ൽ മാ​ര്‍​ക്ക​റ്റ് പോ​യ​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത​ല്ല താ​നെ​ന്ന വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. ത​ന്‍റെ പേ​രു​പ​റ​ഞ്ഞാ​ണോ വി​ജ​യ്‌​യു​ടെ വി​മ​ര്‍​ശ​ന​മെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് ചോ​ദി​ച്ചു. വി​ലാ​സം ഇ​ല്ലാ​ത്ത ക​ത്തി​ന് താ​ൻ മ​റു​പ​ടി പ​റ​യ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

‘‘ആ​രു​ടേ​യെ​ങ്കി​ലും പേ​ര് പ​റ​ഞ്ഞി​ട്ടു​ണ്ടോ? വി​ലാ​സം ഇ​ല്ലാ​ത്ത ക​ത്തി​ന് ഞാ​ന്‍ മ​റു​പ​ടി പ​റ​യ​ണോ? അ​വ​ന്‍ എ​നി​ക്ക് സ​ഹോ​ദ​ര​നാ​ണ്’’​എ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ന്നി​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യി​​​ലെ സൂ​​​പ്പ​​​ർ ​​​താ​​​ര​​​മാ​​​യ ക​​​മ​​​ൽ ഹാ​​​സ​​​ൻ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ത​​​മി​​​ഴി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​മ​​​ൽ ഹാ​​​സ​​​ൻ ഡി​​​എം​​​കെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ആ​​​ദ്യ​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെത്തു​​​ന്ന​​​ത്.

2024ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം മ​​​ത്സ​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നു പ്ര​​​ത്യു​​​പ​​​കാ​​​ര​​​മാ​​​യാ​​​ണ് ഡി​​​എം​​​കെ ത​​​ങ്ങ​​​ളു​​​ടെ ഒ​​​രു രാ​​​ജ്യ​​​സ​​​ഭാ​​​ സീ​​​റ്റ് ക​​​മ​​​ൽ ഹാ​​​സ​​​ന് വി​​​ട്ടു​​​ന​​​ൽ​​​കി​​​യ​​​ത്. ക​​​മ​​​ൽ ഹാ​​​സ​​​ന് ത​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യ​​​സ​​​ഭാ​​​സീ​​​റ്റ് വി​​​ട്ടു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ സ​​​ഖ്യം വി​​​ക​​​സി​​​പ്പി​​​ക്കാ​​​നാ​​​ണ് ഡി​​​എം​​​കെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പി.​​​ വി​​​ൽ​​​സ​​​ൻ, രാ​​​ജാ​​​ത്തി, എ​​​സ്.​​​ആ​​​ർ. ശി​​​വ​​​ലിം​​​ഗം എ​​​ന്നി​​​വ​​​രും ഇ​​​ന്ന​​​ലെ ഡി​​​എം​​​കെ​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​മാ​​​രാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

National

"തഗ് ലൈഫ്’റിലീസ് ചെയ്താൽ സംരക്ഷണം ഒരുക്കുമെന്ന് കർണാടക സർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ നാ​​​യ​​​ക​​​നാ​​​യ ത​​​മി​​​ഴ് സി​​​നി​​​മ "ത​​​ഗ് ലൈ​​​ഫ്’ സം​​​സ്ഥാ​​​ന​​​ത്തു റി​​​ലീ​​​സ് ചെ​​​യ്യാ​​​ൻ സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്കാ​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ഉ​​​ജ്ജ​​​ൽ ഭൂ​​​യാ​​​ൻ, മ​​​ൻ​​​മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് തീ​​​ർ​​​പ്പാ​​​ക്കി.
നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കു സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ത​​​ട​​​സം ഇ​​​തോ​​​ടെ നീ​​​ങ്ങി. ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ ക​​​ന്ന​​​ഡ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​ത് ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ ത​​​ട​​​ഞ്ഞി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ഷ​​​യം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സ​​​ർ​​​ഗാ​​​ത്മ​​​ക സൃ​​​ഷ്‌​​​ടി​​​ക​​​ൾ നി​​​ർ​​​ത്താ​​​ൻ പ​​​റ​​​യു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. സ​​​മാ​​​ന​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​യി​​​രു​​​ന്നു കേ​​​സ് ആ​​​ദ്യം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ഴും കോ​​​ട​​​തി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ​​​ത്. നി​​​ഷ്ക്രി​​​യ​​​ത്വം കാ​​​ണി​​​ച്ച സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​രി​​​നെ​​​യും കോ​​​ട​​​തി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.
എ​​​ന്നാ​​​ൽ സം​​​ര​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ കോ​​​ട​​​തി ഇ​​​ന്ന​​​ലെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ച്ചി​​​ട്ടും സി​​​നി​​​മ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു വി​​​ത​​​ര​​​ണ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. മ​​​റ്റു സി​​​നി​​​മ​​​ക​​​ൾ എ​​​ത്തി​​​യ​​​തി​​​നാ​​​ൽ തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ലൊ​​​ന്നി​​​ലും ഒ​​​ഴി​​​വി​​​ല്ലാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണം.

Latest News

Up